ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 5

 


ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 5 (Article 5) ഭരണഘടന നിലവിൽ വന്ന സമയത്തെ (1950 ജനുവരി 26) പൗരത്വത്തെക്കുറിച്ചാണ് (Citizenship) പ്രതിപാദിക്കുന്നത്.

ഇതനുസരിച്ച്, താഴെ പറയുന്ന വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് തൃപ്തിപ്പെടുത്തുന്നതും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയതുമായ (Domicile) ഏതൊരാൾക്കും ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരുന്നു:

  1. ഇന്ത്യൻ ഭൂപ്രദേശത്ത് ജനിച്ചവർ
  2. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ ഭൂപ്രദേശത്ത് ജനിച്ചവർ
  3. ഭരണഘടന നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇന്ത്യയിൽ സ്ഥിരമായി താമസിച്ചവർ

Post a Comment

Previous Post Next Post