ശ്രീ നാരായണ ഗുരു


 

1. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍.

✔ശ്രീ നാരായണഗുരു


2. ശ്രീ നാരായണഗുരു ജനിച്ചത് 

✔ചെമ്പഴന്തിയില്‍ (1856 ആഗസ്റ്റ് 20)


3. ശ്രീനാരായണ ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് 

✔ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ


4. ശ്രീനാരായണഗുരുവിന്‍റെ മാതാപിതാക്കള്‍

✔മാടന്‍ ആശാന്‍, കുട്ടിയമ്മ


5. ശ്രീനാരായണഗുരുവിന്‍റെ ഭാര്യയുടെ പേര് 

✔കാളി


6. ശ്രീനാരായണഗുരുവിന്‍റെ ഭവനം 

✔വയല്‍വാരം വീട്


7. ‘നാണു ആശാന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്

✔ശ്രീനാരായണഗുരു


8. ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍ 

✔രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ


9. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി 

✔ജി. ശങ്കരക്കുറുപ്പ്


10. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം 

✔1882


11. കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം 

✔1891


12. ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം 

✔1895 (ബംഗ്ലൂരില്‍ വച്ച്)


13. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം 

✔1912 (ബാലരാമപുരത്ത് വച്ച്)


14. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം 

✔1914


15. ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം 

✔1916


16. ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന 

✔ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്


17. ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം 

✔ശിവഗിരി


18. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി 

✔കുമാരനാശാന്‍


19. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്

✔ചട്ടമ്പിസ്വാമികള്‍ക്ക്


20. അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്.

✔ശ്രീനാരായണ ഗുരു


21. ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി 

✔കാളിമാല


22. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ് 

✔ആത്മോപദേശ ശതകം


23. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം 

✔1897


24. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം

✔ ജാതിമീമാംസ


25. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം 

✔1887


26. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം 

✔1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)


27. ശ്രീ നാരായണഗുരുവിന്‍റെ പ്രധാന രചനകള്‍ 🔸ആത്മോപദേശശതകം,

🔸ദര്‍ശനമാല, ദൈവദശകം, 

🔸നിര്‍വൃതി പഞ്ചകം,

🔸ജനനീനവരത്നമഞ്ജരി, 

🔸അദ്വൈത ദ്വീപിക, 

🔸അറിവ്, 

🔸ജീവകാരുണ്യപഞ്ചകം

🔸അനുകമ്പാദശകം,

🔸ജാതിലക്ഷണം,

🔸ചിജ്ജഡചിന്തകം,

ശിവശതകം,

കുണ്ഡലിനിപ്പാട്ട്, 

വിനായ കാഷ്ടകം,

തേവാരപ്പതികള്‍,

തിരുക്കുറല്‍ വിവര്‍ത്തനം,

ജ്ഞാനദര്‍ശനം,

കാളീനാടകം,

ചിദംബരാഷ്ടകം,

ഇന്ദ്രിയ വൈരാഗ്യം, 

ശ്രീകൃഷ്ണ ദര്‍ശനം


28. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം 

✔1898


29. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.

✔അരുവിപ്പുറം ശിവപ്രതിഷ്ഠ


30. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ 

✔പിള്ളത്തടം ഗുഹ


31. “ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത് 

✔അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍


32. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത് 

✔ശ്രീനാരായണ ഗുരു


33. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത് 

✔ശ്രീനാരായണ ഗുരു


34. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

✔ശ്രീ നാരായണഗുരു (1965)


35. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം 

✔1967 ആഗസ്റ്റ് 21


36. മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി 

✔ശ്രീ നാരായണഗുരു (2009)


37. നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി 

✔ശ്രീനാരായണ ഗുരു


38. “സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത് 

✔ശ്രീ നാരായണ ഗുരു


39. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം 

✔1903 മെയ് 15


40. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത് 

✔ഡോ.പല്‍പ്പു


41. എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം 

✔അരുവിപ്പുറം ക്ഷേത്രയോഗം


42. എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത് 

✔വാവൂട്ടുയോഗം


43. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്

✔എസ്.എന്‍.ഡി.പി


44. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍ 

✔ശ്രീ നാരായണഗുരു


45. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍

✔ഡോ. പല്‍പ്പു


46. S.N.D.P യുടെ ആദ്യ സെക്രട്ടറി 

✔കുമാരനാശാന്‍


47. S.N.D.P യുടെ മുഖപത്രം 

✔വിവേകോദയം


48. വിവേകോദയം ആരംഭിച്ച വര്‍ഷം 

✔1904


49. വിവേകോദയം പത്രത്തിന്‍റെ ആദ്യ പത്രാധിപന്‍ 

✔കുമാരാനാശന്‍


50. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം

✔യോഗനാദം


51. S.N.D.P യുടെ ആസ്ഥാനം 

✔കൊല്ലം


52. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം 

✔1912


53. അഷ്ടഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം 

✔ശിവഗിരി ശാരദ മഠം


54. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം 

✔1913


55. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം 

✔1916


56. ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം 

✔1924


57. ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അധ്യക്ഷന്‍ 

✔ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)


58. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത് 

✔ആലുവ സമ്മേളനം


59. ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം 

✔ശ്രീലങ്ക


60. ശ്രീ നാരായണഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം 

✔1919-ല്‍


61. ശ്രീ നാരായണഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം 

✔1926-ല്‍


62. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത് 

✔1922 നവംബര്‍ 22


63. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി 

✔സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു)


64.ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത് 

✔1925 മാര്‍ച്ച് 12


65. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം 

✔ശിവഗിരി


66. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത് 

✔കാവി വസ്ത്രം


67. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ 

✔കളവന്‍കോട് ക്ഷേത്രത്തിലാണ്.


68. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍ 

കളവന്‍കോട്, 

ഉല്ലല, 

വെച്ചൂര്‍, 

കാരമുക്ക്, 

മുരുക്കുംപുഴ


69. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്‍ 

✔ശ്രീനാരായണ ഗുരു


70. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം 

✔വെള്ള


71. ശ്രീനാരായണഗുരു സമാധിയായത് 

✔ശിവഗിരി (1928)


72. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് 

✔കുന്നിന്‍ പുറം


73. ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍ 

✔ഗുരു


74. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്‍’ എന്ന സിനിമ സംവിധാനം ചെയ്തത് 

✔ആര്‍. സുകുമാരന്‍


75. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ് അവാര്‍ഡ് ലഭിച്ചത് 

✔ശശി തരൂര്‍


76. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍ 

✔കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി)


77. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത് 

✔പെരുമ്പടവം ശ്രീധരന്‍


78. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത് 

✔പി.എ. ബക്കര്‍


79. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത് 

✔കിളിമാനൂര്‍ കേശവന്‍


80. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്.

✔ശ്രീനാരായണഗുരു


81. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് 

✔കെ.പി. കറുപ്പന്‍


82. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.

✔രാമപുരത്ത് വാര്യര്‍


83. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് 

✔കോട്ടയത്ത് വച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം (1927)


84. ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്

✔നവിമുംബൈ (മഹാരാഷ്ട്ര)


85. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത് 

✔ടി. ഭാസ്കരന്‍

Post a Comment

Previous Post Next Post