1954 ഏപ്രിൽ 29-ന് ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പിട്ട സമാധാനപരമായ സഹവർത്തിത്വത്തിന്റെ അഞ്ച് തത്വങ്ങളാണ് പഞ്ചശീല തത്വങ്ങൾ. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് ഈ കരാറിൽ ഒപ്പുവെച്ചത്.
പ്രധാനപ്പെട്ട 5 തത്വങ്ങൾ
1. പരസ്പര ബഹുമാനം: ഓരോ രാജ്യത്തിന്റെയും ഭൂമിശാസ്ത്രപരമായ അതിർത്തികളെയും പരമാധികാരത്തെയും (Territorial integrity and sovereignty) പരസ്പരം ബഹുമാനിക്കുക.
2. പരസ്പരം ആക്രമിക്കാതിരിക്കുക: ഒരു രാജ്യവും മറ്റൊരു രാജ്യത്തിനെതിരെ സൈനികമായി ആക്രമണം നടത്താതിരിക്കുക.
3. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക: മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
4. സമത്വവും പരസ്പരനേട്ടവും: തുല്യതയും പരസ്പര സഹകരണവും ഉറപ്പുവരുത്തുക.
5. സമാധാനപരമായ സഹവർത്തിത്വം: ലോക രാജ്യങ്ങൾ തമ്മിൽ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുക.
Post a Comment